Pariyanampatta Bhagavathy Temple, Kerala

Pariyanampatta Bhagavathy Temple, Kerala

പരിയനമ്പറ്റ ഭഗവതി ക്ഷേത്രം, കാട്ടുകുളം , പാലക്കാട്

Pariyanampatta Bhagavathy temple, Palakkad


Pariyanampatta Bhagavathy temple, dedicated to Goddess Bagavathy , is situated at Kattukkulam near Ottappalam in Palakkad district.

പരിയാനംപറ്റ ഭഗവതി ഭദ്രകാളി സങ്കല്പ്പമാണ്. വള്ളുവനാട്ടിലെ ഈ ഭഗവതി ക്ഷേത്ത്രത്തിന് ഏതാണ്ട് ആയിരത്തി നാന്നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട് . പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്തിന് സമീപം കാട്ടുകുളത്താണ് ഈ ക്ഷേത്രം സ്തിഥി ചെയ്യുന്നത്. ദുഷ്ടരെ നിഗ്രഹിക്കുന്ന രൌദ്രഭാവവും അശരണരെ ആശ്ലേഷിക്കുന്ന സാത്വി ക ഭാവവും ഒരേപോലെ പ്രകടിപ്പിക്കുന്ന ഭഗവതിയാണ് പരിയാനംപറ്റ ഭഗവതി. പരിയാനംപറ്റ ഭഗവതി ക്ഷേത്രത്തില്‍ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്ന ഉപ ദേവതയാണ് ഭഗവതിയുടെ കാവല്‍ക്കാരനായ ഭൈരവന്‍, ഇവിടെ ഗുരിതിപൂജ നടത്തുന്നത് അതിവിശിഷ്ടമായി ഭക്തര്‍ കരുതുന്നു. ഞായര്‍ ,ചൊവ്വ ദിവസങ്ങളിലാണ് പൂജ നടത്തുന്നത്, ഗുരുതി പൂജയുടെ അവസാന വേളയില്‍ തളിക്കപ്പെടുന്ന തീര്ത്ഥം ശത്രു ദോഷം അകറ്റുന്നു എന്ന് വിശ്വാസം . വള്ളുവനാട്ടിലെ തനതു ക്ഷേത്ര കലാരൂപമായ പകല്‍ പാനയും പള്ളിപാനയും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ദാരികാവധം പാട്ട് വഴിപാട് സവിശേഷമാണ്. മുട്ടറുക്കലാണ്് മറ്റ് ഒരു പ്രധാന വഴിപാട്,

കളമെഴുത്തുപാട്ടാണ് മറ്റൊരു പ്രധാനവഴിപാട്. വര്‍ഷകാലത്ത് മാത്രം നടത്തുന്ന വിശേഷാല്‍ വഴിപാടാണ് ചാന്താട്ടം. കൂടാതെ എല്ലാ മാസവും ആയില്യം നാളില്‍ നടത്തുന്ന നാഗപൂജ, പൂമൂടല്‍ തുടങ്ങിയവയും വിശ്ഷ്ടമാണ്. മകരമാസത്തിലെ അവിട്ടം നാളാണ് പ്രതിഷ്ഠാദിനം . അന്നേ ദിവസം പൊങ്കാല നടത്തപ്പെടുന്നു. കാര്‍ത്തിക വിളക്ക്, ഉച്ചാറല്‍ വേല, ആനയൂട്ട്, നവരാത്രി-വിദ്യാരഭം, മണ്ഡലമാസാചരണം തുടങ്ങിയവയും വളരെ വിപുലമായ രീതിയില്‍ ആഘോഷിച്ചു വരുന്നു, കുഭം ഒന്നുമുതല്‍ ഏഴുവരെയാണ് ഇവിടെ പൂരം ആഘോഷിക്കുന്നത്. അതിഗംഭീരമായ പൂരമാണ് ഇവിടുത്തേത്.

ക്ഷേത്രത്തില്‍ എത്തുന്നതിന്


പാലക്കാട്- ചെര്‍പ്പുളശ്ശേരി റൂട്ടില്‍ മംഗലാംകുന്ന് ഇറങ്ങി അല്‍പദൂരം തെക്കോട്ട് നടന്നാല്‍ ക്ഷേത്രത്തിലെത്താം .
ഒറ്റപ്പാലം മണ്ണാര്‍ക്കാട് റൂട്ടില്‍ പരിയാനം പറ്റയില്‍ ഇറങ്ങിയാല്‍ മതി ക്ഷേത്രത്തിലെത്താം.
ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍ ഒറ്റപ്പാലം, 15കി. മി.
പാലക്കാട് റയില്‍ വേ സ്റ്റേഷന്‍ 32 കി. മി’

Share

Related Article

0