നവരാത്രി കാലത്ത് ദേവീദേവന്‍മാരുടെ ബൊമ്മകള്‍ പടികളിലായി അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ബൊമ്മക്കൊലു കാണുന്നത്,
ബൊമ്മ എന്നാല്‍ ‘പാവ’ എന്നര്‍ത്ഥം, കൊലു എന്നാല്‍ ‘പടികള്‍’ എന്നും അര്‍ത്ഥം. അങ്ങിനെയാണ് ബൊമ്മക്കൊലും എന്ന പേര് വന്നത്.
സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികള്‍ നിര്‍മ്മിക്കുന്നത്. പടികള്‍ക്കു മുകളില്‍ തുണി വിരിച്ചശേഷം ദേവീദേവന്‍മാരുടെ ബൊമ്മകള്‍ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതില്‍ നിരത്തി വെക്കുന്നു. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ചിത്രീകരിക്കുന്നതോടൊപ്പം മഹാന്‍മാരുടേയും മറ്റും ബൊമ്മകളും അണിനിരത്താറുണ്ട്.
