പ്രകൃതിയുടെ കലിഡോസ്‌കോപ്പ്-Athirappilly to Valparai

പ്രകൃതിയുടെ കലിഡോസ്‌കോപ്പ്-Athirappilly to Valparai

A journey through Athirappilly to Valparai route is really fascinating. This scenic route offers an unending feast to your senses.

Valparai is a famous hill station in the Coimbatore district of Tamil Nadu, India. It consists of Anamalai Tiger Reserve (earlier known as Indira Gandhi Wildlife Sanctuary and National Park and prior to that as Anaimalai Wildlife Sanctuary). Valparai is located 4,500 feet above sea level on the Anaimalai Hills range of the Western Ghats.

Valparai
Valparai

 

പ്രകൃതിയുടെ കലിഡോസ്‌കോപ്പില്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ വഴിത്താരകള്‍…അതെ, അതിരപ്പിള്ളി വഴി വാല്‍പ്പാറവരെയുള്ള സഞ്ചാരം അത്രമേല്‍ സുന്ദരമാണ്. ചാലക്കുടിയില്‍നിന്നും 31 കിലോമീറ്റര്‍ പിന്നിട്ടാല്‍ ആതിരപ്പിള്ളിയിലെത്താം. വനംവകുപ്പിന്റെ കൗണ്ടറില്‍നിന്നും ടിക്കറ്റെടുത്ത് കവാടംവഴി അകത്തേക്ക് പ്രവേശിക്കാം. സീസണുകളില്ലാത്ത ഇവിടെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഇവിടെയെത്തുന്നത്. ഊര്‍ജദായകവും മനോഹരവുമാണ് അതിരപ്പിള്ളിയുടെ കാഴ്ച്ച. പ്രളയം ഏല്‍പ്പിച്ച മുറിവുകളില്‍നിന്നും പതിയെപതിയെ മുക്തമാകുകയാണ് പ്രകൃതിയുടെ സുകൃതമായ ഈ വെള്ളച്ചാട്ടം. അതിരപ്പിള്ളിയുടെ താഴെനിന്നുമുള്ള കാഴ്ച്ച അതീവസുന്ദരമാണ്.

ഇവിടെനിന്നും വാഴച്ചാലിലേക്ക് 3 കിലോമിറ്ററാണ് ദൂരം. പാതകള്‍ക്കിരുവശവും അതിരിടുന്ന വന്‍മരങ്ങള്‍, മുളങ്കൂട്ടങ്ങള്‍, ചാലക്കുടിപ്പുഴയുടെ കളകളാരവങ്ങള്‍, നനുത്ത സുഖദായകമായ തണുപ്പ് …ഈ സൗന്ദര്യത്തില്‍ ആരും മതിമറന്ന്‌പോകും എന്നതില്‍ അതിശയോക്തിയില്ല. പാറക്കെട്ടിന് മുകളിലൂടെ താഴേക്ക് പതിക്കുന്ന മഴക്കാലത്ത്മാത്രം സജീവമാകുന്ന ചാര്‍പ്പാ വെള്ളച്ചാട്ടം. ഇനി യാത്ര മലക്കപ്പാറയിലേക്കാണ്. വാഴച്ചാലിലെ ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക്‌ശേഷം പാസ് നല്‍കും. വഴിക്കിരുവശവും കാടാണ്. മരച്ചില്ലകളില്‍ ഊഞ്ഞാലാടി കളിക്കുന്ന കുരങ്ങുകള്‍. ഭാഗ്യമുെണ്ടങ്കില്‍ മയിലുകളെയും, മ്ലാവിനെയും,മറ്റ് കാട്ടുമൃഗങ്ങളെയും യാത്രയില്‍ കാണാം. രാത്രിയായാല്‍ ഈ വഴികള്‍ ആനകളുടെ വിഹാരഭൂമിയാണ്.അല്‍പ്പംകൂടി പിന്നിടുമ്പോള്‍ വഴിയുടെ ഇടതുഭാഗത്തായി കാണുന്ന പെരിങ്ങല്‍കുത്ത് ഡാമിന്റെ വിദൂരക്കാഴ്ച്ച ഏവരെയും വിസ്മയിപ്പിക്കും.


Athirapilly waterfalls
Athirapilly waterfalls
Charpa waterfalls
Charpa waterfalls

 

മലക്കപ്പാറയിലേക്ക് 52 കിലോമീറ്ററുകളുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയാണ് മലക്കപ്പാറ. വഴിയില്‍ ഷോളയാര്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കു വലിയപെന്‍സ്റ്റോക്ക് കുഴലുകള്‍. മലക്കപ്പാറ ഒരു ചെറിയ സ്ഥലമാണ്. കുറച്ച് വീടുകള്‍ മൂന്നോ നാലോ പീടികകള്‍രണ്ടോ മൂന്നോ ഹോട്ടലുകള്‍…ഇത്രമാത്രം. തേയിലയും കസ്തൂരിമഞ്ഞളും സുഗന്ധ വ്യഞ്ജനങ്ങളും മറ്റും ഇവിടെക്കിട്ടും. ഇനി വാല്‍പ്പാറയിലേക്ക്…മലക്കപ്പാറ ചെക്ക്‌പോസ്റ്റിലെത്തി വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍നിന്നും തന്ന സ്ലിപ്പ് പരിശോധിച്ചു യാത്രയ്ക്ക്അനുമതി തരും.

Athirappilly to Valparai

ഇനിയാണ് കാഴ്ച്ചകളുടെ വസന്തം. എത്ര വര്‍ണ്ണിച്ചാലും മതിയാകാത്ത തേയിലക്കാടുകളുടെ വശ്യസൗന്ദര്യം. മതിയാകാതെ ഫോട്ടോയെടുക്കുന്ന സഞ്ചാരികള്‍. മലക്കപ്പാറയില്‍നി് വാല്‍പ്പാറയിലേക്ക് 26 കിലോമീറ്ററാണ് ദൂരം. വഴിയില്‍ ഇടയ്ക്കിടെ മലനിരകളില്‍നിന്ന് ഒഴുകിപ്പതിക്കുന്ന കൊച്ചു നീര്‍ചോലകള്‍. യാത്രയ്ക്കിടയിലാണ് ഷോളയാര്‍ ഡാം. തമിഴനും മലയാളിയുമായി ഓരോദിവസവും ഇവിടെ ഒട്ടേറെ സന്ദര്‍ശകര്‍ എത്തുന്നു. മുന്നോട്ടു നീങ്ങുന്തോറും തേയിലത്തോട്ടങ്ങളുടെ മനോഹാരിത കൂടുതല്‍കൂടുതല്‍ വശ്യതയാര്‍ന്നതാകും.

Aliyar dam
Aliyar dam
Pen stocks
Pen stocks

 

പതിനായിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ പരുകിടക്കുന്ന ഒരു കൊച്ചുപട്ടണമാണ് വാല്‍പ്പാറ. 100 വര്‍ഷങ്ങള്‍ക്ക്മുന്‍പ് ബ്രിട്ടീഷുകാരാണ് ഇവിടെ തേയിലകൃഷി ആരംഭിച്ചത്. ഉച്ചയിലെ നനുത്ത വെയില്‍ മങ്ങിത്തുടങ്ങുന്തോറും കോടയിറങ്ങുന്ന മലനിരകള്‍. തേയിലക്കാടുകളുടെ മനോഹാരിത കോടമഞ്ഞില്‍ എത്രവര്‍ണ്ണിച്ചാലും മതിവരില്ല. ഇനി പൊള്ളാച്ചിവഴി തിരികെ മലയിറക്കം. ചുരമിറങ്ങുമ്പോള്‍ താഴെക്കാണുന്ന അളിയാര്‍ ഡാമിന്റെ കാഴ്ച്ച അസ്തമയ സൂര്യന്റെ പൊന്‍കിരണങ്ങളില്‍ ഏറെമനോഹരമാണ്. ഇനി കാഴ്ചകളോട് വിടപറഞ്ഞ് മലയിറക്കം.നന്ദി വാല്‍പ്പാറാ…ഹൃദയപൂര്‍വ്വം.

റിപ്പോര്‍ട്ടും ചിത്രങ്ങളും
പ്രബീഷ് നയ്യാര്‍.


Share

Related Article

0