










കലയുടെ നന്മയാര്ന്ന മൂന്ന് രാപ്പകലുകളായിരുന്നു അത്. പ്രളയം ബാക്കിവച്ച വേദനകളുടെ ഇടയിലും ആലപ്പുഴക്കാര് നിറഞ്ഞ മനസോടെ, നിറഞ്ഞ ചിരിയോടെയായിരുന്നു 59-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തെ വരവേറ്റത്. 3 ദിവസങ്ങളില്‍ 29 വേദികളിലായി നടന്ന കലാപ്രകടനങ്ങള്‍ കാണുന്നതിന് അല്‍പ്പം ഒന്ന് ബുദ്ധിമുട്ടി എന്നതില്‍ അതിശയോക്തിയില്ല. പക്ഷെ ഓരോ വേദികളെക്കുറിച്ച് ചോദിക്കുമ്പോഴും ഏറെ സന്തോഷത്തോടെ ആലപ്പുഴക്കാര് വഴികാട്ടികളായി.
വൃന്ദവാദ്യത്തിന്റെ താളവും, സംഘ നൃത്തത്തിന്റെ ചന്ദവും, പൂരക്കളിയുടെ ഭംഗിയും, കോല്‍കളിയുടെ ചടുലതയും, തിരുവാതിരയുടെ സുകൃതവും, വഞ്ചിപ്പാട്ടിന്റെ ഈണവും, ഒപ്പനയുടെ മൊഞ്ചും, ദഫ്മുട്ടും, വട്ടപ്പാട്ടും, കഥകളിയും എല്ലാം അരങ്ങു തകര്‍ത്തു.
ചില പ്രകടനങ്ങള്‍ വിസ്മയപ്പെടുത്തകതന്നെ ചെയ്തു. മനസ് നിറഞ്ഞ് മടക്കം.
നന്ദി ആലപ്പുഴാ ഇത്രയും മനോഹരമായ നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് നമ്മാനിച്ചിന്.