കര്‍ക്കിടകവും നാലമ്പല ദര്‍ശനവും അറിയേണ്ടതെല്ലാം, Karkkidakam and Nalambala Darshanam

nalambala darshanam and karkkidakam

കര്‍ക്കിടകവും നാലമ്പല ദര്‍ശനവും അറിയേണ്ടതെല്ലാം, Karkkidakam and Nalambala Darshanam

ജ്യോതിശാസ്ത്ര പരമായി സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. പഞ്ഞമാസം, രാമായണമാസം തുടങ്ങിയ പേരുകളിലും കര്‍ക്കിടകം അറിയപ്പെടുന്നു. പെരുമഴയും ആരോഗ്യ പ്രശ്‌നങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടികളും ഈ മാസത്തില്‍ ഏറുമെന്ന് വിശ്വാസം. അതിനാലാണ് കര്‍ക്കടകമാസത്തെ പഞ്ഞമാസം എന്ന് വിളിക്കുന്നത്. ഈ പ്രശ്‌നങ്ങളെ തരണം ചെയ്യാനും ആത്മീയമായ ചിന്തകള്‍ മനസില്‍ നിറയ്ക്കാനുമാണ് കര്‍ക്കടക മാസം രാമായണ പാരായണത്തിനായി നമ്മുടെ പൂര്‍വ്വികര്‍ മാറ്റിവച്ചത്. ദേവസന്ധ്യയെന്നും കര്‍ക്കിടകത്തെ വിശേഷിപ്പിക്കുന്നു. ഈ ദേവസന്ധ്യയില്‍ രാമനാമങ്ങള്‍ ചൊല്ലുന്നത് നല്ല ഫലങ്ങളും ഐശ്വര്യവും നേടിത്തരുമെന്ന് വിശ്വാസം. ന്ാലമ്പല ദര്‍ശനവും അതിപ്രധാനമായി കണക്കാക്കുന്നു. ദശരഥന്റെ പുത്രന്മാരായ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്ന് പറയുന്നത്. നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതിലൂടെ ദുരിത ശമനവും രോഗപീഡകളില്‍ നിന്നും രക്ഷ കിട്ടുമെന്നും വിശ്വാസം.

നാലമ്പല ദര്‍ശനത്തെ കുറിച്ച് പ്രശസ്തമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി രവി നമ്പൂതിരി പറയുന്നു.

Share

Related Article

0